Search This Blog

Monday, October 11, 2010

അയോധ്യ തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കണം

പതിറ്റാണ്ടത്തെ നിയമയുദ്ധത്തിനൊടുവില്‍ അയോധ്യ തര്‍ക്കഭൂമിയിലെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ വിധിയായി. അയോധ്യയിലെ തര്‍ക്കഭൂമി മൂന്ന് വിഭാഗങ്ങള്‍ക്കായി വിഭജിച്ചു നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. രാമജന്മഭൂമി ഹിന്ദുമഹാസഭയ്ക്കും സമീപത്തുള്ള ഭൂമി മുസ്ലീം വിഭാഗത്തിനും ശേഷിക്കുന്നത് നിര്‍മോഹി അഖാഡയ്ക്കും വീതിച്ചു നല്‍കാനാണ് കോടതി ഉത്തരവ്.

മൂന്ന് മാസത്തിനകം സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം മൂന്ന് മാസത്തേക്ക് തല്‍സ്ഥിതി തുടരും. സുന്നി വഖഫ് ബോര്‍ഡിന്റെയും നിര്‍മോഹി അഖാഡയുടെയും ഹര്‍ജികള്‍ തള്ളി. ബാബറി മസ്ജിദിന്റെ താഴികക്കുടം നിലനിന്നിരുന്ന ഭൂമി രാമജന്മഭൂമിയാണെന്ന വാദം കോടതി അംഗീകരിച്ചു.

കോടതിയില്‍ നിന്നും പുറത്തുവന്ന അഭിഭാഷകരില്‍ നിന്നാണ് ഇത്രയും വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത്. എന്നാല്‍ വിധി സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. മൂന്ന് ജഡ്ജിമാരുടെയും വ്യത്യസ്ത വിധികളായാണ് കോടതിയില്‍ വായിച്ചതെന്നും സൂചനകളുണ്ട്. വിധിയെക്കുറിച്ച് ഔദ്യോഗികമായ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. വിധി വായിച്ച ശേഷം മൂന്ന് ജഡ്ജിമാരും ഇന്നത്തെ പ്രക്രിയകളെല്ലാം മതിയാക്കി.

ബാബറി മസ്ജിദ് രാമജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് 1950 - 89 കാലഘട്ടത്തിലായി ഫയല്‍ ചെയ്യപ്പെട്ട നാലു കേസുകളിലാണു ഹൈക്കോടതി തീര്‍പ്പുകല്‍പിച്ചത്. ജസ്റ്റിസ് എസ് യു.ഖാന്‍, സുധീര്‍ അഗര്‍വാള്‍, വി.ഡി.ശര്‍മ്മ എന്നിവരുള്‍പ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.

അയോധ്യ കോടതി വിധിയിലെ പ്രധാന വസ്തുതകള്‍

1 തര്‍ക്ക പ്രദേശത്ത് നിലനിന്നിരുനന പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് ബാബറി മസ്ജിദ് നിര്‍മിക്കപ്പെട്ടത്. അവിടെ ഹിന്ദുക്കള്‍ ആരാധന നടത്തിയിരുന്നതായി ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ഉത്ഖനനത്തില്‍ വ്യക്തമായതായി കോടതി ചൂണ്ടിക്കാട്ടി. അതേ സമയം ബാബ്‌റി മസ്ജിദില്‍ മുസ്ലിംങ്ങള്‍ ആരാധന നടത്തിയിരുന്നില്ല.

2 ബാബറി മസ്ജിദിന്റെ പ്രധാന മകുടം നിലനിന്നിരുന്ന സ്ഥലം ശ്രീരാമന്റെ ജന്മസ്ഥലമാണ്. അവിടെ ആരാധകള്‍ നടത്തിയിരുന്നു.

3 തര്‍ക്കത്തിലിരിയ്ക്കുന്ന സ്ഥലം ശ്രീരാമജന്മ ഭൂമിയായി ഹിന്ദുക്കള്‍ ആരാധിച്ചുവരുന്ന സ്ഥലമാണ് ചരിത്രാതീത കാലം മുതല്‍ പുണ്യഭൂമിയായി ഹിന്ദുക്കള്‍ കണക്കാക്കി വരുന്നതിന് വ്യക്തമായ തെളിവുണ്ട്.

4 ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായാണ് തര്‍ക്ക മന്ദിരം പണിതത്. അതിനാല്‍ മന്ദിരത്തിന് പള്ളിയുടെ സ്വഭാവമില്ല.

തര്‍ക്ക സ്ഥലം ഉള്‍പ്പെടുന്ന 2.7 ഏക്കര്‍ സ്‌ലം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ വാദമാണ് കോടതി തള്ളിയത്.

ഭൂമി വിഭജനത്തിന്റെ ചുമതല കേന്ദ്രസര്‍ക്കാരിന്

അയോധ്യ കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ അയോധ്യാ ഭൂമി വിഭജിക്കേണ്ട ചുമതല കേന്ദ്രസര്‍ക്കാരിനാവും.ഭൂമിയുടെ റിസീവര്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആണ്.

വിധിയെ എല്ലാവരും അംഗീകരിച്ചാല്‍ തര്‍ക്കം ഒഴിവാകും. എന്നാല്‍ അപ്പീല്‍ പോകുമെന്ന് ബാബറി കമ്മിറ്റി വ്യക്തമാക്കിയ സാഹചര്യത്തില്‍ നിയമയുദ്ധം ഇനിയും നീളാനാണ് സാധ്യത.

അയോധ്യ വിധി: ഏവരും സംയമനം പാലിക്കുന്നു
അയോദ്ധ്യാവിധി മഹത്വപൂര്‍ണ്ണമെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തു. വിധി എല്ലാവരും അഗീകരിക്കണം. വിധിയ്‌ക്കെതിരെ പരാതിയുള്ളവര്‍ക്ക് സുപ്രീകോടതിയെ സമീപിക്കാമെന്നും പാര്‍ട്ടി വ്യക്തമാക്കി.

തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൊ ബെഞ്ചിന്റെ വിധി ആരുടെയും വിജയമോ പരാജയമോ അല്ലെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്തേണ്ട സമയമാണിതെന്നും ആര്‍എസ്എസ് വക്താവ് മോഹന്‍ ഭാഗവത് പറഞ്ഞു.

അയോധ്യാ തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരേ അപ്പീല്‍ പോകുമെന്ന് ബാബ്‌റി കമ്മിറ്റി വ്യക്തമാക്കി. അതേ സമയം വിധി അംഗീകരിക്കുന്നതായി കേസില്‍ കക്ഷിയായ ഹാഷിം അന്‍സാരി വ്യക്തമാക്കി. നീതിന്യായവ്യവസ്ഥയെ പൂര്‍ണമായി അംഗീകരിക്കുന്നവെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതിയെ സമീപിക്കും: സുന്നി വഖഫ് ബോര്‍ഡ്
അയോധ്യ കേസില്‍ ഹൈക്കോടതി വിധിയില്‍ നിരാശയുണ്ടെന്നും വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിയ്ക്കുമെന്നും ബാബറി കമ്മിറ്റി അറിയിച്ചു.

അയോധ്യയിലെ തകര്‍ക്കപ്പെട്ട മന്ദിരം ബാബര്‍ നിര്‍മിച്ചതാണെന്നും എന്നാല്‍ ആരാധനാലയത്തിന്റെ സ്വഭാവം ഇല്ലായിരുന്നുവെന്നും കോടതിയുടെ വിധിയില്‍ വ്യക്തമാക്കിയിരുന്നു.

ബാബറി മസ്ജിദ് നിലനിന്നിരുന്ന പ്രദേശത്ത് പണ്ട് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന പുരാവസ്തു വകുപ്പിന്റെ കണ്ടെത്തലും ഹൈക്കോടതി അംഗീകരിച്ചു. ഇത് തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന കണ്ടെത്തലും കോടതി അംഗീകരിച്ചു.

വിധി പ്രസ്താവിച്ചു ആശയക്കുഴപ്പം തുടരുന്നു
അയോധ്യ തര്‍ക്ക ഭൂമിയിലെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചു. വിധിയുടെ വിശദാംശങ്ങള്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കോടതിയുടെ വെബ്‌സൈറ്റില്‍ പുറത്തുവരും.

ഇതിനിടെ കോടതിയില്‍ നിന്ന് പുറത്തുവന്ന ഏതാനും അഭിഭാഷകര്‍ വിധിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത് ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. ഹിന്ദു മഹാസഭയുടെ അഭിഭാഷകരാണ് വിജയചിഹ്നം ഉയര്‍ത്തിക്കാണിച്ച് കോടതിയ്ക്ക് മുമ്പില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്. അന്തിമ വിധിയില്‍ മൂന്ന് ജസ്റ്റിസുമാര്‍ക്കും വിയോജനക്കുറിപ്പുള്ളതായി മറ്റൊരു അഭിഭാഷകനും ടിവി ചാനലുകളോട് പറഞ്ഞു.

അയോധ്യ വിധി വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചു
ആറു പതിറ്റാണ്ട് നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ശേഷം അയോധ്യ കേസില്‍ അഹമ്മദാബാദ് ഹൈക്കോടതി പുറപ്പെടുവിയ്ക്കുന്ന വിധി വെബ്‌സൈറ്റില്‍ ഉടന്‍ ലഭ്യമാവും. ഹൈക്കോടതിയുടെ വെബ്‌സൈറ്റിലൂടെയാണ് വിധി പൊതുജനങ്ങള്‍ക്ക് ലഭ്യമാവുക. ഇത് കുറച്ചു നേരം കൂടി വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

No comments:

Post a Comment